കരിങ്കണ്ണൻ

Poem

കരിങ്കണ്ണൻ


കരിങ്കണ്ണാ കരിങ്കണ്ണാ,
ഞങ്ങടെ വാഴേല് നോക്കല്ലേ
ഞങ്ങടെ പയ്യിനെ നോക്കല്ലേ
ഞങ്ങടെ വയലേല് നോക്കല്ലേ
പഠിക്കാൻ മിടുക്കനെ നോക്കല്ലേ
ഗർഭിണി പെണ്ണിനെ നോക്കല്ലേ
കുഞ്ഞിളം കുഞ്ഞിനെ നോക്കല്ലേ.
കരിങ്കണ്ണാ കരിങ്കണ്ണാ
ഞങ്ങളെ ഞങ്ങളെ നോക്കല്ലേ.

കരിങ്കണ്ണൻ നോക്കിയതല്ല,
കണ്ടതാണ്.

വിഷക്കാറ്റിൽ വാഴ ചാഞ്ഞു വീണത്,
പ്ലാസ്റ്റിക്ക് തിന്ന് പയ്യ് ചത്തത്.

നെൽ വയലിന് തീയിട്ട്
മണ്ണുമാന്തിയെന്ത്രത്തിൻ്റെ
കമ്പനി തുറന്നത്.


Related Articles