കണ്ണൻ ചിരട്ടയും പെൺപൂവും

Poem

കണ്ണൻ ചിരട്ടയും പെൺപൂവും


 

ല്ല്യാണം കഴിഞ്ഞ്
പെണ്ണ് ഗര്‍ഭിണിയായതില്‍പ്പിന്നെ
അറിയാന്‍ പലരും
തിടുക്കം പറഞ്ഞു;
ഉദരത്തില്‍ കിടക്കുന്നത്
ആണ്‍കുഞ്ഞോ?
അതോ
പെണ്‍കുഞ്ഞോ?
ഗര്‍ഭവിവരം ആദ്യമറിയിച്ചത്
പതിമാതാവിനെ
പിന്നെ സഹോദിമാരെയും.
മംഗളവാര്‍ത്ത കേട്ടവര്‍
അന്നേ ദിവസം
ഒരുങ്ങി പുറപ്പെട്ടു,
ഭാര്യവീട്ടിലേക്ക്;
ജനിക്കാനിരിക്കുന്ന
കുഞ്ഞിനെ അറിയാന്‍.
പോകും മുമ്പ്
എന്തെല്ലാം സാധനങ്ങള്‍ വേണം?
അവര്‍ കൂടിയാലോചനയിലായ്.
ഉടുപ്പിക്കാന്‍
നേരിയ പഞ്ഞിവസ്ത്രം
തലയില്‍ വെക്കാന്‍
തലയിണ
അരയില്‍ കെട്ടാന്‍
പൊന്‍തുടര്‍
കഴുത്തിലണിയാന്‍
സ്വര്‍ണമാലതലയില്‍ ചൂടാന്‍
പൊന്‍മൊട്ട്
വായില്‍ വെക്കാന്‍
തേന്‍തുള്ളി
കാലില്‍ കെട്ടാന്‍
കിങ്ങിണി
പാടിയുറക്കാന്‍
കിലുക്കുകള്‍
അങ്ങനെയെല്ലാമെല്ലാം....
ദിനങ്ങളെണ്ണി
കാത്തിരിപ്പിന്റെ ഏഴാം മാസം,
ആദ്യം
പതിമാതാവൊരു തേങ്ങയുടച്ച്
കൂടെ മറ്റുള്ളവരുമുടച്ച്
ഭാര്യ വീട്ടിലൊരു
'തേങ്ങയുടക്കല്‍' ചടങ്ങ്.
പിന്നീട്,
ഉടച്ചുവെച്ചവ തരം തിരിച്ച്
നെയ്യാട്ടി കുപ്പിലാക്കും.
ഉരിയ മറ്റൊന്നിലും.
എല്ലാം കഴിഞ്ഞ്,
ആദ്യം
പതിമാതാവ് ഉടച്ച
പിന്നീട്
രണ്ട് മുറികളായ് പിളര്‍ന്ന
തേങ്ങയെ എടുത്തവര്‍
വലിപ്പത്തേ ചികയും.
മൂന്ന് കണ്ണുകളുള്ള
കണ്ണന്‍ മുറിക്കാണ്
കൂടുതല്‍ വലിപ്പമെങ്കില്‍
അതൊരു പെണ്ണാണന്നും
അതല്ല,
കണ്ണുകളൊന്നുമില്ലാത്ത
മൂക്കന്‍ മുറിക്കാണ്
വലിപ്പകൂടുതലെങ്കില്‍
അതൊരു ആണാണെന്നും
കൈകള്‍ കൊട്ടി
പെണ്ണിനെ നോക്കിയവര്‍
ഉറക്കേ പറയും;
ആദ്യ ചോദ്യത്തിനുള്ള
മറുപടിയായ്.


Related Articles