കണ്ണാടി

Poem

കണ്ണാടി


കണ്ണാടി നോക്കുന്ന നേരത്തെങ്കിലും
കണ്ണിലേക്കൊന്ന് നമ്മൾ നോക്കിടേണം
കള്ളത്തരത്തിന്റെ കൂട് കാണാമവിടെ
കളിയാടും കനൽ പൂക്കളും കാണാം

കാലമിന്നേറെ മാറി പോയ് കണ്ണിലും
കനവിലും കള്ളങ്ങൾ മാത്രമായ്
ഉള്ള് തുറന്നൊന്നുമാരും മിണ്ടാതായ്
കാര്യങ്ങൾ നേടാനുള്ള കൂട്ട് മാത്രമായ്

കൂടെപ്പിറപ്പുകളില്ല
കൂട്ടിൽ നേരും നെറിയുമില്ല
എവിടെയും കള്ളങ്ങൾ മാത്രം
എപ്പോഴും സ്വാർത്ഥ ചിന്ത മാത്രം

കണ്ണ് നമുക്കതിനൊരായുധമായ്
സർവ്വതും മറയ്ക്കാനുള്ള ആശ്രയമായ്
സകലരും അന്യോന്യം നോക്കാതായ്
സകലയിടത്തും ഏവരും അന്യരായ്


Related Articles