കണ്ണാടി

Poem

കണ്ണാടി


ഇതൊരു കണ്ണാടിയായിരുന്നു...
വെളുത്ത കണ്ണാടി...
പുതിയ കണ്ണാടി...
തിളങ്ങുന്ന കണ്ണാടി..
എന്റെ മുഖത്തെ ചിരിയും,
കവിളിലെ കലയും
നിരതെറ്റിയ പല്ലുകളും
നരച്ച താടി മീശകളും
ഒറ്റക്കുള്ള പുലമ്പലുകളും
കണ്ടും കേട്ടും ഇരുന്നവൻ.....

ഇപ്പോളിതൊരു കറുത്ത ചില്ലാണ്..
എന്റെ ഉള്ളിലെ തേങ്ങലും,
കണ്ണിലെ നനവും,
കണ്ണിനു കീഴിലെ കറുപ്പും,
തുടരുന്ന മൗനവും,
കണ്ടു മടുത്തു കരിപിടിച്ചവൻ..
ഇനിയിതു പൊട്ടിച്ചു കളയണം!
തിളക്കമുള്ളത് വേറെ വാങ്ങണം..
കണ്ണാടി മാറ്റി വാങ്ങാം...
എന്നെ മാറ്റി വാങ്ങാനാകില്ലല്ലോ!...


Related Articles