ആ വടിയുടെ വേഗം കണ്ണടയുടെ
ശ്രദ്ധയില്‍ പെടാതിരുന്നില്ല.
"എങ്ങോട്ടാണ്?'' കണ്ണട ചോദിച്ചു.
''എത്തുന്നിടത്തേയ്ക്ക്.''
വടി പറഞ്ഞു. എന്നിട്ട് കണ്ണടയോടു ചോദിച്ചു:
"നിങ്ങള്‍ എന്താണ് കാണുന്നത്?''
"ഞങ്ങള്‍ എന്തിനെയും രണ്ടായി കാണുന്നു.
മതങ്ങള്‍. ജാതികള്‍. വര്‍ഗ്ഗങ്ങള്‍. വംശങ്ങള്‍.
അപ്പോള്‍ ഓരോ കണ്ണാടിച്ചില്ലും
പലതായി പിരിയുന്നു.''
