കനിവിൻ്റെ കാലം

Poem

കനിവിൻ്റെ കാലം


റൻ തോരാനിട്ട കുപ്പായം
ഒറ്റയ്ക്കാവില്ലേയെന്നോർത്ത്
കൂട്ടിന് രണ്ട് തുണികളെങ്കിലും
നനച്ചിടുന്ന പെൺകുട്ടിയെ
ഞാനിന്നു കണ്ടു.

അവളീ ഭൂമിയെ
സ്‌നേഹിക്കുന്നത് പോലെയൊന്നും
ഞാനീ ലോകത്തെ സ്‌നേഹിച്ചിട്ടില്ല. 

ഈ ലോകം ഒരിക്കലും എന്നെയും. 

പക്ഷെ അഴയിൽ നിന്നും
എത്ര ഊർന്നു വീണിട്ടും
അവളത് മറ്റൊരു 
കുപ്പായത്തോട് ചെയ്തില്ല.


Related Articles