കള്ളങ്ങള്‍

Poem

കള്ളങ്ങള്‍


തണലില്‍ തളിര്‍ക്കാനായിരുന്നു ഇഷ്ടം
പക്ഷേ...
നടന്നതത്രയും
പൊരിവെയിലത്തായിരുന്നു.

പിടിച്ചു വാങ്ങാനായിരുന്നില്ല ഇഷ്ടം
പക്ഷേ...
അറിഞ്ഞു വിളമ്പാന്‍ ഒരു കയ്യും നീണ്ടതേയില്ല

സത്യം പറയാനായിരുന്നു ഇഷ്ടം
പക്ഷേ...
കള്ളങ്ങള്‍ നാവിനു കുരുക്കെറിഞ്ഞു
നിശബ്ദയാക്കി...

പഠിപ്പിച്ചതെല്ലാം മനഃപാഠം ചൊല്ലി പഠിച്ചു
പക്ഷേ...
അവയെല്ലാം ഒന്നാംതരം കള്ളങ്ങളായിരുന്നു...


Related Articles