ചുഴികളുള്ള
ഹെയർപിൻ വളവുകൾ
താണ്ടി ഞാൻ
കാടേറാൻ പോകുന്ന
ഓരോ യാത്രകളും
അവസാനിക്കുന്നത്
നിന്നിലാകുന്നു.
പേരറിയ വള്ളിച്ചെടികളെപോലെ
കാടിന്റെ കാറ്റിനെ
മുടിയിഴകളാൽ നീ
തടുത്തുവെയ്ക്കുന്നു.
കണ്ണുകളിൽ
കാട്ടുചെടികളുടെ പൂക്കാലം
കാതുകളിൽ കിളികൾ മൂളുന്നു,
ആലിംഗനങ്ങൾക്ക്
മഹാവൃക്ഷത്തിന്റെ തണുപ്പ്..
വാക്കുകളിൽ,
മൗനത്തിൽ,
ചിരിയിൽ,
തലോടലിൽ
ചുംബനത്തിൽ
കാട്ടാറിന്റെ
കാലപകർച്ചകൾ..
