കടലാസിൽനിന്നും കാണാതായ കവിതയെക്കുറിച്ച്

Poem

കടലാസിൽനിന്നും കാണാതായ കവിതയെക്കുറിച്ച്


വേനലിന്റെ മദ്യത്തിൽ ഒരു ദിവസം എഴുത്തുകാരൻ, തൊടിയിലെ വെറുക്കപ്പെട്ട ഒരു മരത്തിനടിയിൽ നിന്ന്, ആത്മാർത്ഥസുഹൃത്തും സന്തതസഹചാരിയുമായ ഏകാന്തതയോട് സംസാരിക്കുകയായിരുന്നു. അപ്പോൾ ചെടികളുടെ പച്ചപ്പിനിടയിലൂടെ അയാളുടെ കടലാസിൽനിന്നും കാണാതായ ഒരു കവിത നിഴലിന്റെ മറവിലൂടെ പോകുന്നത് കണ്ടു. ഏകാന്തത ചോദിച്ചു: "അവനെ പിടിച്ച് കടലാസിൽ ആക്കണ്ടേ?" "അവന് താൽപര്യമില്ലെങ്കിൽ അവൻ പൊക്കോട്ടെ. നമ്മൾ എന്തിന് പിടിച്ചുനിർത്തണം?" എന്ന് എഴുത്തുകാരൻ. "ഇങ്ങനെ ഓരോന്നും കൈവിട്ടു കളഞ്ഞാൽ അവസാനം എന്താകും? എഴുതി ജീവിക്കണ്ടേ?" എന്ന് ഏകാന്തത. "ഉം. ഇല്ലെങ്കിൽ എഴുതി മരിക്കാം." "ആശയങ്ങൾ വറ്റി പോയാലോ? ചിന്തകളിൽ ചിതൽ ഇഴഞ്ഞു തുടങ്ങിയാലോ?" "അങ്ങനെ സംഭവിക്കാൻ വഴിയില്ല. കാരണം എന്റെ ഹൃദയത്തിൽ ഒരുപാട് മുറിവുകളുണ്ട്". ഏകാന്തത എഴുത്തുകാരന്റെ ഹൃദയത്തിലേക്ക് നോക്കി. നിമിഷനേരത്തെ മൗനത്തിനുശേഷം പറഞ്ഞു: "ശരിയാണ്".

Summary: Kadalasilninnum kaanathaya kavithayekkurich, prose poem by Harikrishnan M R


Related Articles