ഒരു സ്വപ്നം പോലെ
കാടിന്റെ ഇരുവശവും
ആകാശം മുട്ടുന്ന
കുന്നരിക്.
ജലസമൃദ്ധം
ഉഷ്ണതീർത്ഥം
വളയഗർത്തം.
മൺവീടുകൾ
ഉള്ളറകൾ ചിമ്മും
ഹൃദയപക്ഷം.
തേൻ വാറ്റും
മരച്ചോലകൾ.
കനിഞ്ഞിറങ്ങും
മരയാലുകൾ.
കൊയ്ത്ത് കഴിഞ്ഞ
പാടങ്ങൾ
ചെളിയാടലുകൾ.
വയൽ കൊറ്റികൾ
കളമെഴുതും
വരമ്പ്‌ഞൊറികൾ.
അതേ,
സ്വപ്നം പോലെ
നോക്കിയിരുന്നാ
പച്ചയോർമകൾ
പടരുംകാലം
കാർമേഘങ്ങൾ
മൂടിക്കഴിഞ്ഞു
നിന്നോടൊപ്പം
പിന്നിട്ട വഴികൾ
അകത്തേക്കും
പുറത്തേക്കുമില്ലാതെ
തുഴയാൻ ആളില്ലാതെ
പൂണ്ട്‌പോയ
വഞ്ചിത്തുമ്പിൽ ഞാൻ
