പ്രശാന്തമായൊരിടം എത്ര മനോഹരം.
അതിവിടെയുണ്ട്.
പുലർച്ചെ കോടയുണ്ട്,
രാവിലെ ഇളം വെയിൽ,
ഉച്ചയ്ക്ക് മഞ്ഞ് പെയ്യും,
വൈകിട്ട് ആലിപ്പഴവർഷത്താൽ മഴ,
ഇരുണ്ട മഞ്ഞ വെളിച്ചം പരന്നൊഴുകുന്ന മഴ,
രാത്രിയോ നല്ല നിലാവും.
എന്നുള്ളിൽ ഞാൻ സൃഷ്ടിച്ചു,
ഒരു ഹൃദയവിസ്ഫോടനം പോൽ.
എവിടുന്നോ അവൾ വന്നു
പൂ പോലൊരു പെൺകുട്ടി
ഞാൻ അവളെയത് കാണിച്ചു,
അവൾ അമ്പരന്നെന്നെ ചുംബിച്ചു.
ഞങ്ങൾ കെട്ടിമറിഞ്ഞുരുണ്ടു,
രണ്ടു തുമ്പികൾ ഒന്നായി.
