ആ പിയാനോ ഞാൻ ഉപേക്ഷിക്കുകയാണ്‌

Poem

ആ പിയാനോ ഞാൻ ഉപേക്ഷിക്കുകയാണ്‌



ലപിക്കാനറിയാത്ത
ആ പിയാനോ
ഞാൻ ഉപേക്ഷിക്കുകയാണ്.

ഉള്ളിൽ
സിംഫണിയൊ
സിംഹമോ
ഏതാണുള്ളതെതെന്ന്
തിരിച്ചറിയാത്ത പക്ഷം

നനവുള്ള
ഒരു വാർത്താതുണ്ടായി
ജീവിതം കുറിച്ചിടാം.

കഷ്ണങ്ങളായി
മുറിപ്പെടുമ്പോൾ,
ഓടിയോടി
കാട്ടിലോ
ആറിലോ
നനഞ്ഞമരാം.

അപ്പോഴും
നിന്റെ
കറുത്തചിരികൾ കൊണ്ടെന്നെ
ഉമ്മ വെയ്ക്കരുത്.

അറിയാത്തതു
കൊണ്ടാണ്,
ആലപിക്കാനറിയാത്ത
ആ പിയാനോ
ഇവിടെയുപേക്ഷിക്കുന്നത്.

അറിയാലോ
കാത് പൊള്ളുന്ന
ശബ്ദങ്ങൾ
എനിക്ക്ഭയമാണ്.

കണ്ണു നിറയ്ക്കുന്ന
കാഴ്ച്ചകളെക്കാളും
ഉപ്പു രുചിക്കുന്ന
കണ്ണീരിനേക്കാളും...

ഒരു വമ്പൻ
സ്രാവായി
എന്നെ നീയിങ്ങനെ
മുറിച്ചെടുക്കേണ്ട

കാരണം,
കത്തിയുടെ
മുനയൊടിക്കുന്ന
പാറക്കെട്ടുകൾ
നിറഞ്ഞൊരിടമാണ്
എന്റെയാത്മാവ്.

മരണമില്ലാത്ത
ശുദ്ധസംഗീതംകൊണ്ട്
പൊതിഞ്ഞെടുത്തത്.

മുറിവേൽക്കുമ്പോഴൊക്കെയും
കാടിന്റെയൊച്ചകൾ കൊണ്ട്
തുന്നിച്ചേർക്കുന്നത്

കനലിന്റെ
തീയൊപ്പുകൾകൊണ്ട്
വീണ്ടും വീണ്ടും
മൂടപെടുന്നത്

മടങ്ങിവരാൻ പറ്റാത്ത
കാറ്റിന്റെ
താളങ്ങൾക്കൊപ്പം
പായുമ്പോൾ
ആ പിയാനോ
ഇവിടെ വെയ്ക്കുകയാണ്

ആലപിക്കാനറിയാത്ത
കൈവിരലുകളും
കൈത്തണ്ടയും
ഒപ്പം കീറിയെടുത്ത്.

This poem delves into the inner world of a pianist torn between passion and despair, tracing the silent battles of his mind and heart. It explores the weight of perfectionism, unfulfilled dreams, and the loneliness hidden behind his music, revealing how external pressures and internal doubts gradually erode his connection to the piano. The verses capture the emotional intensity of his struggle, the haunting beauty of his art, and the painful clarity that leads him to finally let go of his instrument.


Related Articles