ജീവിത യാത്ര

Poem

ജീവിത യാത്ര


തുഷാര ബിന്ദുകൾ പൊഴിയുമാ-
രാവിൽ ജാലകത്തിനരികിലി-
രിക്കവേ, ഓർത്തീടുന്നു
ഞാനുമെൻ ജീവിതയാത്രയെ.

പൊക്കിൾ കൊടിയായമ്മതൻ,
ഉദരത്തിൽ പിറവി കൊണ്ട്,
കുഞ്ഞിളം പൂവായ് വിരിഞ്ഞു,
പുഞ്ചിരി തൂകും ബാല്യം.

ശലഭം പോൽ പാറിപ്പറന്ന്,
അമ്മച്ചൂടിൽ മയങ്ങാൻ,
കൊതിപൂണ്ട നിഷ്കളങ്കമാം
കൗമാരകാലം.

ജീവിത ഭാരത്താലുഴറി,
ലാവ പോൽ തിളച്ചു പൊന്തും
ഹൃദയവും പേറി, വറ്റാത്ത
കണ്ണീരുമായൊരു യൗവനം.


Related Articles