ധൃതിയില്ലെനിക്ക്-
ആരോ വരുമെന്ന തോന്നലിൽ
പുറമേ നോക്കിയിരിക്കാൻ,
ആരും വന്നില്ലെങ്കിലും
നിരാശയില്ലാതെ കാത്തിരിക്കാൻ.
പാതിരാവിലൊരാൾ വരും
ഒച്ചയില്ലാതെ ഗേറ്റു തുറക്കും.
മുഖം മറച്ചു മുറ്റത്തെത്തുമ്പോൾ
കള്ളനാണെന്നു തോന്നും.
ലക്ഷ്യമില്ലാത്തയാ നടത്തം കാണുമ്പോൾ
അല്ലെന്നുറപ്പാകും.
പിന്നെ, ജനാലയ്ക്കരികിൽ വരും,
ഇരുൾച്ചില്ലിലേക്കു കണ്ണുനടും.
