ഇരുൾ

Poem

ഇരുൾ


രുൾ
തൂവാല കൊണ്ട്
തുവർത്തുന്നു
മേഘങ്ങളെ
മരങ്ങളെ
പുഴയെ
വീടിനെ
എന്നെ…

ഇരുളൊരു കുടമല്ല
മലയോളമല്ല
എത്ര കുടഞ്ഞിട്ടും
കടുപ്പത്തിൽ ചിരിക്കുന്ന പോലെ
എത്രയൊഴിഞ്ഞിട്ടും
പിടിവിടാതെ
ഇറുക്കിപ്പിടിക്കുന്ന പോലെ

അഗാധമായി
അലിഞ്ഞ സ്വപ്നത്തിൻ്റെ
അവസാനപടിയിൽ
കടുപ്പത്തിൽ തഴയ്ക്കുന്ന
പടുത കെട്ടിയ ഇരുൾ
ഇരുൾ
ഇരുൾ
ഇരുൾ.

'Erul' Malayalam poem written by Vinod V R


Related Articles