വസന്തത്തിനുള്ളിൽ: സോണി ഡിത്ത് എഴുതിയ കവിത

Poem

വസന്തത്തിനുള്ളിൽ: സോണി ഡിത്ത് എഴുതിയ കവിത


 

മരങ്ങളിൽ
പുതുമുകുളങ്ങളുമായി 
വസന്തം വന്നിരിക്കുന്നു
ഒപ്പം അശ്രദ്ധമായി
അലയുന്ന തേനീച്ചകളും.
അവ വളരെ  മധുരമായി
അമൃത് ശേഖരിക്കുന്നു
സന്തോഷത്തിന്റെ കാഹളവുമായി
പൂക്കൾതോറും കയറിയിറങ്ങുന്നു.
മൃദുവായ പ്ലം പൂക്കൾ
ദുർബ്ബലവും എന്നാൽ
തുടുത്തതുമാണ്
ബദാംപൂക്കളും ചെറിപ്പൂക്കളും 
ഒന്നിച്ചു വിടരുമ്പോൾ
മധുരമായ ഒരു വിരുന്ന്,
അരളിപ്പൂകളും പുൽപ്പൂവുകളും
മുൾത്തലപ്പുകൾ പോലും
നിറഞ്ഞുണരുന്ന കാലം,
ആഹാ! ഒരിക്കലും
പുതുമ മാറാത്തകാഴ്ച.

 


Related Articles