ചത്ത കുഞ്ഞുങ്ങളെ പറ്റി ഞാനെഴുതിയില്ല..
എന്തെഴുതാന്‍? അവര്‍ ചത്തില്ലേ!
ജീവിച്ചിരിക്കുന്ന പോലെ ജീവിക്കുന്ന
കുഞ്ഞുങ്ങളെ പറ്റിയാവാം എന്ന് കരുതി,
ഓ, എഴുതുമ്പോഴേക്ക് അതാ അവരും ചത്തിരിക്കുന്നു..
ചത്ത കുഞ്ഞുങ്ങളുടെ
അമ്മമാരെ പറ്റി എഴുതി നോക്കി,
അവരിതാ തെരുവില്‍ നഗ്‌നയാക്കപ്പെട്ടു,
ഉച്ചസൂര്യനില്‍ വിയര്‍ത്തു കുളിച്ചു,
വിശന്നൊട്ടിയും, കരിഞ്ഞു തളര്‍ന്നും നില്‍ക്കുന്നു,
ഒരു തുള്ളി കണ്ണുനീര് പോലും ഇല്ലാതെ..
വിശപ്പിനെ പറ്റി എഴുതാന്‍ നോക്കി,
ഒഴിഞ്ഞ പാത്രങ്ങളിലേക്ക് വീഴുന്ന
കരിഞ്ഞ അപ്പങ്ങളും,
ചെയ്യാത്ത പാപത്തിന്റെ ഭാരവും,
നിഷേധിക്കപ്പെട്ട പുസ്തകങ്ങളും,
നശിച്ച പാര്‍പ്പിടങ്ങളും,
ഒരിക്കലും മറക്കാനാവാത്ത
മനോവിഷമങ്ങളും, പേറാന്‍ പോകുന്ന
കുഞ്ഞുങ്ങളല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ?
പ്രണയത്തെ പറ്റി എഴുതാന്‍ തുനിഞ്ഞു, ഹ്മ്,
മുനയൊടിഞ്ഞ പേന വച്ച് ഇനിയെന്തെഴുതാന്‍..
