ഇണ

Poem

ഇണ


മരിച്ചുപോയ തന്റെ ഇണയെ ഓർമ്മ വന്നതായിരുന്നു, ഒറ്റയ്ക്കുള്ള അയാളുടെ ഫോട്ടോ അവൾ
തിരയാൻ തുടങ്ങി.

ക്യാമറയിലേക്ക് നോക്കി പുഞ്ചിരിയ്ക്കുന്നതാണ് ഒരു ഫോട്ടോ.
മറ്റൊന്നിൽ ഏതോ ഓർമ്മയിലേക്ക്
മുഖം കൂമ്പി നിൽക്കുന്നു. വളരെ മുമ്പേ പിൻവാങ്ങിയപോലെ.

പർവ്വതങ്ങളുടെ താഴെ, അല്ലെങ്കിൽ
സമുദ്രങ്ങളുടെ അടിത്തട്ടിൽ
ഇണകൾ സ്വയം അലങ്കരിച്ചു കിടക്കുന്നു. അയാൾ അവളോട് പറയുന്നു.

അവൾ അയാളുടെ വായിൽ ചുംബിക്കുന്നു. മിന്നൽപോലെ ചുറ്റും നിറഞ്ഞ നിമിഷം, ഒന്നുകൂടി നീണ്ടുനിൽക്കുന്നു.


Related Articles