പോരിൽ തോറ്റവരുടെ
മൂർച്ച കുറഞ്ഞ ആയുധങ്ങൾ
വിൽക്കാൻ കൊണ്ടുപോകും വഴി,
ഒരു വന്ദ്യ,വയോധിക കഴുത
കാൽതെറ്റി
പൊട്ടക്കിണറ്റിൽ വീണു.
യജമാനനും ഇരതേടാനെത്തിയവരും
കണ്ണുകോർത്തു,
കിണറ്റിലേയ്ക്കു നോക്കിനോക്കി
തിരികെപ്പോയി.
പട്ടിണിക്കാരായ വിപ്ലവസിംഹങ്ങൾ
ഒരിരയെ കിട്ടിയതിന്റെ ആനന്ദത്താൽ
ചാടിമറിഞ്ഞ്,
ഇതെന്റെ ദേശമെന്ന ഭാവത്തിൽ
ഭൂമിയെ ചവിട്ടിക്കുലുക്കി.
മൂന്നടി മണ്ണു
വായ്ക്കരിയായി നൽകുന്നു
എന്ന
ദയാവായ്‌പോടെ
യജമാനൻ
ഓരോപിടി മണ്ണിട്ട്
കിണർ മൂടാൻ തുടങ്ങി.
ആയിരം അനാഥരെ ഊട്ടിയവർ
മുത്തം കിട്ടിയ കൈകളുള്ളവർ
