ഹാംലെറ്റിൻ്റെ മരണമൊഴി

Poem

ഹാംലെറ്റിൻ്റെ മരണമൊഴി


പ്രകാശങ്ങളുടെ പിതാവേ!
നിന്നിലേക്കുള്ള യാത്ര
തുടങ്ങിയിട്ടേയുള്ളൂ...

ആകാശനാഭിയിൽ നിന്നും
ചെഞ്ചോരച്ചൂടുള്ള 
സൂര്യനുദിക്കും മുമ്പേ
പുലരിയിലെ കോഴികൂവലിൽ
കാണാമറയത്തേക്ക് 
നീ മാഞ്ഞുപോകുന്നു.

ആസക്തികൾക്കടിമയായിരുന്നപ്പോഴും
നീയെന്നിൽ പ്രകാശമായി നിറഞ്ഞു.
എൻ്റെ ഹൃദയത്തിൻ്റെ അകക്കാമ്പിലിരുന്ന്
ഒരു ലോലകമെന്നപോലെ
നീയിപ്പോഴും ആടിയുലയുന്നു.

വിഷം പുരട്ടിയ വാൾമുനപോലുള്ള
വാക്കുകൾക്ക് മേൽ 
ഞാൻ നൃത്തമാടി.
നിൻ്റെ അദൃശ്യസാന്നിധ്യത്തിലും
അവർ എനിക്ക് ഭ്രാന്തനെന്ന
പേര് ചാർത്തി.


Related Articles