കാട്ടിൽ പോണോ?
വീട്ടിൽ പോണോ?
ആനയെ കണ്ടാൽ പേടിക്കുമോ?
ഒറ്റ ഊത്ത്,
എന്റെ കണ്ണടഞ്ഞു.
കണ്ണ് തുറന്നപ്പോൾ
ഉപ്പായെ കാണാതായി.
ഉമ്മറപ്പടിയിലിരുന്ന്
കനാലിന് കുറുകെയുള്ള
പാലത്തിലേക്കെത്തി നോക്കുന്ന
ഉമ്മയെ കാണുമ്പോൾ
ഇത്ത ശബ്ദം താഴ്ത്തി പറയും.
'നമ്മുടുപ്പാ കാട്ടിൽ
വിറകൊടിക്കാൻ പോയേക്കാണ്'
