ഗോളിയാത്ത്

Poem

ഗോളിയാത്ത്


ചാടിപ്പറന്ന് 
ചങ്കിൽച്ചേർത്ത്
വലയിലൂടിപ്പറം
പുഞ്ചിരിച്ച്.

കയ്പ്പാറ്റി-
യെല്ലോരേം
ചാടിയാർത്ത്
തുള്ളിതുളിച്ച്

ചങ്കുഴിഞ്ഞ്
കൈകുടഞ്ഞ്
മുട്ടുരുട്ടി
പിന്നെയും പറന്ന്
പിന്നേം പിന്നേം 
വീണ്
തറ കുഴഞ്ഞ്,
കുഴിഞ്ഞ്.

ഒരിക്കൽ-
ച്ചെരിഞ്ഞ്
വീണ്ടുമൊരിക്കൽ-
പ്പുളഞ്ഞ്
ചീറ്റിപ്പുകഞ്ഞ
ഭൗമഗോളത്തെ
പുൽനാമ്പായ്പ്പു-
ണർന്നുണർന്ന്
തടുത്ത് 
തലചായ്ച്ച്
മണ്ണിൽ ചുണ്ട്
ചേർത്ത്.


Related Articles