ഗാസയിലെ അമ്മയും കുഞ്ഞും

Poem

ഗാസയിലെ അമ്മയും കുഞ്ഞും


അമ്മ:
അവൻ്റെ കുഞ്ഞിക്കൈ
പേന പിടിക്കാനുള്ളതായിരുന്നു,
അവൻ്റെ കണ്ണുകൾ
പുസ്തകങ്ങൾ വായിക്കാനും
സ്വപ്നങ്ങൾ കാണാനും.
പക്ഷേ ഇന്നെൻ്റെ മകൻ,
തകർന്ന ചുമരുകളുടെ താഴെ
മണ്ണിനടിയിൽ മറഞ്ഞിരിക്കുന്നു.

കുട്ടി:
അമ്മേ, എന്റെ പുസ്തകം
പൊടിയിൽ ഒളിച്ചു കിടക്കുന്നു.
"നാളെ കവിത വായിക്കണം"
എന്നു പറഞ്ഞ അധ്യാപകൻ
ഇനി തിരിച്ചുവരുമോ?

അമ്മ:
എന്റെ മുലപ്പാൽ കുടിച്ചു നേടിയ ജീവൻ
ഇന്ന് പാതി വെന്ത മാംസഖണ്ഡം.
ഇനിയെൻ്റെ നെഞ്ച് ശൂന്യമായ നെരിപോട്
യുദ്ധത്തിൻ്റെ ചൂട് എല്ലാം ചുട്ടെരിച്ചു.

കുട്ടി:
അമ്മേ, എനിക്ക് വേണ്ടത്
ഒരു കളിസ്ഥലം.
എന്നാൽ ഇവിടം
മിസൈലുകളുടെ ഇരമ്പലും
യുദ്ധബാക്കിയുടെ പൂഴിമണലുമാണ്.


Related Articles