ഗസ്സ

വിലാപങ്ങളുടെ വേലിക്കരികിൽ
പുഞ്ചിരിക്കുന്ന ചോരപ്പൂക്കൾ…..

കനത്തു നിന്ന ആകാശച്ചെരുവിൽ
തീനൂലുകൾ കോർക്കുന്ന അതിരുകൾ….

മൗനവും ഏകാന്തയും തുപ്പുന്ന വീഥികളിൽ
‘ഈമാൻ’ നിറച്ചു കത്തുന്ന
മിഴിയടയാത്ത വിളക്കുകൾ….

രക്തം നനഞ്ഞു കിടക്കുന്ന
ഖുദ്സിന്റെ മണ്ണിൽ
അതിരുകളില്ലാത്തൊരിടത്തേക്ക്
അലിഞ്ഞു ചേർന്നവർ…


Related Articles