പഞ്ഞിമിഠായികള്‍ വില്‍ക്കുന്ന
കടകള്‍ തിങ്ങിനിറഞ്ഞ
ഗല്ലികളിലൂടെ ഭാര്യയെയും
മക്കളെയുംകൂട്ടിസവാരിക്കിറങ്ങി
മുരിക്ക് പൂത്തതുപോലുണ്ട്
ഓരോകടകളിലും ചോരച്ചുവപ്പുള്ള
പഞ്ഞിമിഠായികള്‍
ഭാര്യ അവള്‍പഠിച്ചിരുന്ന
സ്ക്കൂള്‍ മുറ്റത്തേക്ക്
ചങ്ങാതികള്‍ക്കൊപ്പം
ഇറങ്ങിഓടി
ഈച്ചകളെപ്പോലെ
പഞ്ഞിമിഠായികള്‍ക്കുചുറ്റും
വട്ടംപറന്നു മധുരം നൊട്ടിനുണഞ്ഞു
