ഫോസിൽ

Poem

ഫോസിൽ


മരിച്ചവരെ മറവുചെയ്യുന്നതിലുമാഴത്തിൽ 
നീ എന്നെ കുഴിച്ചിട്ടിരിക്കുന്നു.
നെഞ്ചിൽ  വിതറിയ വിത്തുകൾക്ക് ശ്വാസം മുട്ടുന്നു...

അല്പമാകാശം, 
നനവ്, 
മണ്ണിരയ്ക്ക് ഇഴഞ്ഞെത്താനുള്ള മൃദുത്വം,  
മതിയായിരുന്നു വേരുപിടിക്കാൻ !

ഇതിപ്പോൾ ഇത്രയുഷ്ണത്തിൽ അത്രമേൽ മർദ്ദത്തിൽ....
വർഷങ്ങളുടെ പഴക്കത്തിൽ  
ശ്യാമശിലാദ്രവ്യമായി.

മണ്ണിലലിയാതുറഞ്ഞതാണ് 
കുഴിച്ചെടുത്തു കൊള്ളുക.


Related Articles