എനിക്കീ കടലിന്റെ ഓരം ചേർന്നൊരു
ഒറ്റമുറി മതി.
ഇവിടെ നിന്നും ജനൽ പാളികൾ തുറന്ന് ഞാനീ
തിരക്കൈകളുയർത്തുന്ന
കടലിനെ വരവേൽക്കും.
ചില്ലു മേൽക്കൂരകൾ നീക്കി
കടലിനെ നോക്കി ഞാൻ മുടി കോതും.
വിരൽ തുമ്പു നീട്ടിയൊരൊറ്റ
നക്ഷത്രമിറുത്തെന്റെ മുടിയിൽ ചൂടും നക്ഷത്രങ്ങളാൽ
ഊഞ്ഞാല് കെട്ടി ഞാനീ മുറിയിലേക്കിടും.
