എല്ലാരും പിരിഞ്ഞുപോണം
ഇതവസാന വാക്കാണ്;
എല്ലാരും പിരിഞ്ഞുപോണം!
നിലാവിലലിയാൻ വന്ന
കാറ്റാണാദ്യം കേട്ടത്.
അവനത്
നിലാവിൽ ചേർത്തു.
നിലാവത്
ഇരുളിൽ മായ്ച്ചു.
ഇതൊന്നുമറിയാതെ
മിന്നാമിന്നിവെട്ടം
ഉയിരുമായ്
ആ ഇരുളിലമർന്നു.

എല്ലാരും പിരിഞ്ഞുപോണം
ഇതവസാന വാക്കാണ്;
എല്ലാരും പിരിഞ്ഞുപോണം!
നിലാവിലലിയാൻ വന്ന
കാറ്റാണാദ്യം കേട്ടത്.
അവനത്
നിലാവിൽ ചേർത്തു.
നിലാവത്
ഇരുളിൽ മായ്ച്ചു.
ഇതൊന്നുമറിയാതെ
മിന്നാമിന്നിവെട്ടം
ഉയിരുമായ്
ആ ഇരുളിലമർന്നു.