അന്ന് മരിച്ച കുട്ടികൾ
കണ്ണ് തിരുമ്മി
എഴുന്നേറ്റിരുന്നു.
അവരുടെ വളർത്തുമൃഗങ്ങളും
കളിപ്പാട്ടങ്ങളും
പൂക്കളും കിനാക്കളും
അവർക്കൊപ്പം
എഴുന്നേറ്റിരുന്നു.
അന്നുദിച്ച പ്രഭാതസൂര്യൻ
പ്രകാശവിരലിനാൽ
ആ മനുഷ്യച്ചാരത്തിൽ
കോറിയിട്ടു:
ഓഗസ്റ്റ് 6

അന്ന് മരിച്ച കുട്ടികൾ
കണ്ണ് തിരുമ്മി
എഴുന്നേറ്റിരുന്നു.
അവരുടെ വളർത്തുമൃഗങ്ങളും
കളിപ്പാട്ടങ്ങളും
പൂക്കളും കിനാക്കളും
അവർക്കൊപ്പം
എഴുന്നേറ്റിരുന്നു.
അന്നുദിച്ച പ്രഭാതസൂര്യൻ
പ്രകാശവിരലിനാൽ
ആ മനുഷ്യച്ചാരത്തിൽ
കോറിയിട്ടു:
ഓഗസ്റ്റ് 6