എത്രമറിയ?

Poem

എത്രമറിയ?



മ്മ ചോദിച്ചു:
മകനേ
നിന്റെ നിലവിളിയുടെ കാൽക്കൽ
എത്ര മറിയ?

മരണം ഉറപ്പാക്കിയ പാതിര
ഉറങ്ങി വെളുത്തു
തിളങ്ങുന്ന പകലിൽ
ചോദ്യവും അവനും ഉണങ്ങി

ഉണങ്ങിയ ഈന്തപ്പന പോലെ
അമ്മ
അവളുടെ ശിരോവസ്ത്രം
പനമ്പട്ട പോലെ ആടുന്നു

തന്നെ കൈവിട്ട ദൈവത്തെ ഓർത്ത്
കണ്ണിറ്റിക്കുന്ന അവളുടെ കാതിൽ
മരിച്ച നീരുറവയുടെ വേരിനെ
നരകം കരളുന്ന ചെത്തം.
മണൽച്ചുഴിയിൽ നിന്നുയരുന്ന
പൊടിക്കാറ്റിന്റെ പടർച്ച
അവൾ തന്റെ ഉള്ളിന്റെ
അലർച്ചയായി കേൾക്കുന്നു
എരിഞ്ഞുവീണ നക്ഷത്രം തീപ്പിടിപ്പിച്ച പുൽക്കൂട്ടിലെ
പിറവികളെ മൂടുന്ന മരണപ്പുതപ്പായി
ആകാശം മെതിച്ച്
ഇരുട്ടിന്റെ മേഘരൂപം.

അമ്മ വീണ്ടും ചോദിക്കുന്നു:
എത്ര മറിയ,
മകനേ
നിന്റെ നിലവിളിയുടെ കാൽക്കൽ?

നിശ്ശബ്ദതയുടെ കീഴെ
പഴുത്തുണരുന്നു
അന്തമില്ലാത്ത മരുഭൂമി
അതിന്റെ ചോരപ്പരപ്പിൽ
മുൾക്കിരീടത്തിന്റെ നിഴൽ
നിഴലിന്റെ കാൽക്കൽ
തലതല്ലിത്തകർന്ന
അവളുടെ പ്രതിബിംബം
അതു പിടഞ്ഞു മിടിക്കുന്നു:
എത്ര മറിയ
എത്ര മറിയ?

The poem captures a mother’s deep sorrow as she reflects on her child’s pain and mortality.


Related Articles