ചെമ്പകം പൂത്ത
മണമാണ് തൊടിയില്‍,
ഗന്ധര്‍വ്വന്‍ വിഹരിക്കുമെന്ന്
മുത്തശ്ശി.,
എവിടെ എന്റെ ഗന്ധര്‍വ്വനെന്ന്
ഞാന്‍ തിരഞ്ഞു.,
വെള്ളക്കറ വീഴാതെ പൊട്ടിച്ചെടുത്ത
ചെമ്പക മൊട്ടുകള്‍
മുടിയില്‍ പിന്നി..
ഇരുട്ടിതുടങ്ങിയപ്പോള്‍
ഒരു അലസര്‍പ്പം,
ചീവീടും, കരിമ്പൂച്ചയും.
ഹാ.. എന്റെ പിശാചുക്കളെയെന്ന്
തൊടിയില്‍ നിന്നും
മുറ്റത്തേക്കോടി..
വെള്ളിയാഴ്ചയാണ്.,
ഇന്ന് ശരിക്കും ഗന്ധര്‍വ്വന്‍
വരും, കാത്തിരുന്നു..
