എന്റെ ആകാശത്തു ചില നേരം
മേഘങ്ങൾ ഉരുണ്ടുകൂടി അതുവരെ കണ്ടിട്ടില്ലാത്ത
മുഖമില്ലാത്ത മനുഷ്യരൂപമാവും
ആനയാവും മുയലാവും മത്സ്യവും
അങ്ങനെ എന്റെ ആകാശം
കാടാവും ചിലനേരം കടലും
നോക്കി നോക്കി നിൽക്കെ രൂപം മാറും
പഞ്ഞി കെട്ടുകളായി മാഞ്ഞു പോവും...
കാറ്റിനൊപ്പം ദൂതുമായി അലയും
കനം വെച്ചു സഹിക്കാതാവുമ്പോൾ
അവരെന്നിലേക്കു പെയ്യും
ഞാനും ആ മഴയിൽ നനഞ്ഞുതിരും....
