ഈ പടികളിലെന്റെ
കാല്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.
ഓരോ അണുവിലും
എന്റെ ശ്വാസം കലര്‍ന്നിട്ടുണ്ട്.
ഈ പുസ്തകങ്ങളൊക്കെ
എന്റെ ഹൃദയം തൊട്ടിട്ടുണ്ട്.
എന്റെ കൈവിരല്‍പ്പാട് പതിഞ്ഞ
ജനലഴികളും തഴുകിയ
ചുവരുകളുമുണ്ട്.
നിരന്തരം ഞാന്‍ കണ്ടിരുന്ന
നിറങ്ങളുണ്ടിവിടെ.
ഒത്തിരി സന്തോഷത്തോടെ
തലോടിയ പൂക്കളും ചെടികളും
ചേര്‍ന്നിരുന്ന മരങ്ങളും ഉണ്ട്.
എന്റെ കിനാവില്‍ നിന്നു മാത്രം
എന്നിലേക്കെത്തിയതായ
ഈ കുഞ്ഞു വീട്ടില്‍
ഒടുവിലായി മാത്രം
നീ
വരും.
അപ്പോള്‍ ഞാനീ കാറ്റില്‍
കലര്‍ന്നു കിടക്കുന്നുണ്ടാകും.
