ഏറ്റവും പ്രിയപ്പെട്ട.......

Poem

ഏറ്റവും പ്രിയപ്പെട്ട.......


പ്രിയപ്പെട്ട താര,
ഈ മഹാരാജ്യത്തിന്റെ രണ്ട് അറ്റങ്ങളിൽ,
നമുക്ക് ഇരുവർക്കും, ഏറെ സമാധാനത്തിൽ
ഉറങ്ങാൻ സാധിക്കുന്നു.
അവിടെ നീ തിരിച്ചറിയുന്നില്ലേ
ഇതാണ് നമ്മുടെ പ്രണയത്തിന്റെ അനശ്വരത എന്ന്,
അതാണ്‌ നമ്മൾ സന്തോഷത്തിലും സമാധാനത്തിലും
ആണെന്നതിനുള്ള സാക്ഷ്യപത്രം.

നോക്കു ഇന്നലെവരെ ഉറക്കഗുളികകളുടെ
ആലസ്യത്തിലോ ലഹരിയുടെ മത്തിലോ മാത്രം
ഉറക്കം തൂങ്ങിയ എന്റെ കണ്ണുകൾ ഇന്ന്
മൃദുവായി ആലസ്യത്തിലേക്ക്
മുങ്ങാംകുഴി ഇടുന്നു.

ലോകത്തിന്റെ അസ്വസ്ഥത, ആരാജകത്വം, സംഘടനം
കിഴക്ക് മുതൽ പടിഞ്ഞാറ് വരെ,
തെക്ക് മുതൽ വടക്ക് വരെ,
ലോകത്തിന്റെ ഓരോ ദിക്കും
കുഴപ്പവും കലാപവും കലഹവും
നിറയുന്നത് നീ കാണുന്നില്ലേ?

എന്നിട്ടും ശാന്തമായ ആലിംഗനത്തിൽ,
സ്നേഹത്തിന്റെ കവച്ചതിൽ,
ഏറ്റവും സാന്ത്വനമായി നമ്മൾ ഉറങ്ങുന്നു.


Related Articles