കാറിൽ, ചുറ്റും നാടുകാണാൻ
വെറുതേയൊന്നിറങ്ങി നാം
കാണാക്കാഴ്ചകളോരോന്നും
കാട്ടുന്നൂ ഡ്രൈവുചെയ്തു നീ
കിട്ടാറില്ലിതു പോൽ, എല്ലാം
മറന്നൊരു ദിനത്തിനായ്
സ്വപ്നം കണ്ടൊരു സാഫല്യ-
സാമ്രാജ്യത്തിലണഞ്ഞതായ്!
തിരക്കുകൂട്ടിപ്പൊള്ളിപ്പോം
ജീവിതത്തിൻ ജയിൽക്കകം
പലനാളുകൾ പ്രാർത്ഥിച്ച
പരോൾ നമ്മൾക്കിതല്ലയോ
നിൻ മനസ്സിൻ്റെ കാൻവാസിൽ
വർണ്ണം ചാലിച്ചു ബ്രഷുകൾ
മുന്നിൽ ദൂരെത്തെളിഞ്ഞല്ലോ,
മലകൾ, വനഗഹ്വരം
