ദിക്കുകൾ നാല് 

Poem

ദിക്കുകൾ നാല് 


കിഴക്ക്:

'എ' എന്ന ഗ്രാമത്തിൽ
'ബി' എന്ന മനുഷ്യൻ
കയ്യിലെ ലോട്ടറിട്ടിക്കറ്റിൽ
കിനാവ് കാണുന്ന
ജീവിതാഭിലാഷങ്ങളുടെ
ഫാന്റസികൾ.
അക്കങ്ങളുടെ 
മാറിമറിയലിൽ 
കുഴിഞ്ഞുപോകുന്ന 
കണ്ണുകളുടെ
വ്യഗ്രതകളെ
നനയ്ക്കുന്ന 
നീല 
നദികൾ.

പടിഞ്ഞാറ്:

പ്രതിക്കൂട്ടിലെ
പാപികൾക്ക് നേരെ
പൈന്റ് കുപ്പിനീട്ടുന്ന
പുണ്യാളന്റെ 
മോഹഭംഗങ്ങളുടെ
നിസംഗദൃഷ്ടാന്തങ്ങൾ.
പെരുന്നാൾദിവസം
ഒരു കുഞ്ഞിന്റെ 
ആംഗ്യപ്പാട്ടിനെ
ആട്ടിയോടിച്ച
മുട്ടൻതെറികളുടെ
യാദൃശ്ചിക
ഗതിവിഗതികൾ.


Related Articles