ഉൾപ്പിരിവ്

Poem

ഉൾപ്പിരിവ്



കുട്ടിയായ ഞാൻ
ബസ്സിൽ പോകുന്നതു ക്യുു.
കൂടെ അമ്മ
ചട്ടയും മുണ്ടും മേക്കാമോതിരവുമല്ല
ചുരിദാർ!
കാതിൽ കല്ലുവെച്ച കമ്മൽ.

അമ്മ കറുത്തിട്ടായിരുന്നു
ഈ അമ്മ വെളുത്തതും

ഞാൻ സീറ്റിൻ കമ്പിയിൽ പിടിച്ചുനില്ക്കുന്നു
അമ്മ എന്റെ ചാരേ മുകളിലെ കമ്പിയിൽ പിടിച്ച്!

ഇതെല്ലാം ബസ്സിൻ സൈഡ് സീറ്റിലിരുന്ന്
ഞാൻ കാണുകയാണന്ന്
കുട്ടിയായ ഞാനോ അമ്മയോ
അറിഞ്ഞിരുന്നില്ല.

ഇടയ്ക്ക് ഞാനിറങ്ങി.

കുഞ്ഞുന്നാളിലെ ഞാനോ അമ്മയോ ഇറങ്ങിയില്ല.
അവർ പോകുന്നു എവിടെയ്‌ക്കോ....

ദൂരേ മറയുവോളം
ഞാൻ നോക്കി നിന്നു.

Sebastian’s poem tenderly reflects on memory and time, capturing a child’s poignant vision of their mother in a fleeting bus journey that becomes a meditation on change, distance, and the passage of life.


Related Articles