നാല്പത്തിയെട്ടു വർഷം കൊണ്ട്
ചവറു കൂനകൂടിയ മനസ്സ്
അടിച്ചുവാരി
പ്രായം കുറയ്ക്കാൻ
തീരുമാനിച്ചു.
മേശമേൽ ചിതറിവീണ
ഓർമയുടെ പുസ്തകങ്ങൾ
ആദ്യം അടുക്കി വച്ചു.
ചിലത് കാണുന്നില്ല.
എവിടെ പോയോ എന്തോ?
ഭാര്യയോട് പറഞ്ഞ
തെറിവാക്കുകൾ
അയയിൽദുർവാടയണിഞ്ഞു
തൂങ്ങുന്നത് തീയിട്ടു
അവയുടെ പുകപോലും ദുർഗന്ധപൂരിതം
ഒറ്റരാത്രിക്കായി വളച്ച
ഫേസ്ബുക്കാമുകിമാർ
പാതിവെന്ത തീപ്പെട്ടികൊള്ളികൾ ആയി
ആഷ്‌ട്രേ കവിഞ്ഞിരിക്കുന്നു.
അവ ജനലിലൂടെ പുറത്തേക്ക്
