കട്ടുപറിച്ച
ചെടികളാണെന്റെ
മുറ്റം നിറയെ
കളവുകൾ വേരോടൊപ്പം
കുഴിച്ചു മൂടിയാണ്
അവയ്‌ക്കൊപ്പം
ഞാനും വിരിയുന്നത്
ചുണ്ടച്ചെടിയിലെ
സ്വപ്നനക്ഷത്രങ്ങളൊക്കെയും
കളവിന്റെ കൈപ്പുനിറച്ച്
കായ്ച്ചപ്പോഴാണ്
കടപുഴകും കാറ്റത്തും
ഉലയാത്ത വേരുകൾ
മണ്ണ് കുടഞ്ഞുകളഞ്ഞത്
പെയ്യാത്ത മേഘത്തിൽ
സ്വയം നട്ടുപിടിപ്പിച്ചത്,
ഇടിമിലുകൾക്കുള്ളിൽ മാത്രം
നേരം വെളുത്തത്
മുറ്റത്തെ വട്ടക്കണ്ണാടി
കണ്ണെഴുതിത്തരാമെന്നു
മാടിവിളിച്ചത്
