ചുംബനം.
രാവിന്റെ എട്ടാം യാമത്തിൽ
നാലാം ഘട്ട ചുംബനം...
അതിലോലം
മൃദുലം, സരസം
ലളിതം, ചടുലം!!
വിവേകം വിട്ടൊഴിഞ്ഞ
കാർമികത്വത്തിൽ
സസൂക്ഷ്മം
നിർവചിക്കപ്പെട്ട
കാമസൂത്ര വാക്യങ്ങളിൽ
ചുംബനം രതി ലാസ്യ
മാസ്മരികതയുടെ
ഒന്നാം ലഹരി!!
കവിതയുടെ തുടക്കം
എഴുതി കുറിക്കാൻ
തിടുക്കം കാട്ടിയവൻ
വിരൽ ചിത്രങ്ങളാൽ
തളച്ചിടാൻ പോന്നൊരു
പൊന്നാരഞ്ഞാണത്തിൽ
മുത്തിയവൻ.
സ്‌മൃതികളിൽ മയങ്ങിയ
വിചാരങ്ങൾക്കുമേൽ
വികാരങ്ങൾ പട്ടുടുത്തു
അരങ്ങു നിറഞ്ഞ
ലാസ്യഭാവങ്ങളിൽ
തണ്ടുലഞ്ഞ
ചെന്താമര പൂവിന്നിതൾ
മൊത്തിക്കുടിച്ചവൻ.
