ഉറങ്ങിക്കിടന്ന പുഴയുടെ
പട്ടുചേലയും കൊണ്ട്
ടിപ്പർലോറി
ദേശം കടന്നുപോയി.
പൊക്കിൾചുഴിയിൽ നഖമാഴ്ത്തിയും
തുടകളിൽ രക്തം വരച്ചും
കൂറ്റൻ ജെ സി ബി
പുഴയെ ബലാത്സംഗം ചെയ്തു.
കരഞ്ഞ്, കരഞ്ഞ് കണ്ണീരിനാൽ
പുഴ നിറഞ്ഞു.
ഉപ്പും ചൂടും കലർന്ന വെള്ളം.
വെള്ളത്തിലിറങ്ങിയവരുടെ
കയ്യും കാലും പൊള്ളി.
തീവെള്ളം ഒഴുകാൻ തുടങ്ങി
പുഴയുടെ ഗർജ്ജനം മുഴങ്ങി
തീരങ്ങളിൽ മുള്ളുവേലി കെട്ടാൻ
ഭരണകൂടം ഉത്തരവായി..
