അവൾ ഇട്ടിട്ടു പോയ
ചെമ്പക ഇതളുകളിൽ
നിന്നുതിർന്ന മണമാണ്
എന്റെ ഉറക്കം കെടുത്തി
കളഞ്ഞത്!
ഒരു വരാലിനെ വിഴുങ്ങിയ
വയറു പോലെ എന്റെയുള്ളിൽ
നുരഞ്ഞ ഉളുമ്പ് വെള്ളവും
ചേറും ഞാൻ ഒക്കാനിച്ചപ്പോഴും
ചെമ്പക മണം!
അവളുടെ മേൽക്കൂര പണിത
തച്ചന്റെ സഹായിയായി പോയതാണെന്റെ
പിഴ!
ഉളി തട്ടിയ കൈവിരൽ
കൊണ്ടിത്തിരി വെള്ളം
ചോദിച്ചു പോയത്
മാത്രമാണോർമ്മ!
