ചരിത്രം

Poem

ചരിത്രം


രിത്രമേ പറയൂ,
യുദ്ധക്കൊതിയിൽ
കണ്ണു ചുവന്ന
എത്രയെത്ര കലികാല നൃപൻമാരെയാണ് താങ്കൾ
ശവമൗനങ്ങൾ താണ്ടിപ്പിച്ച്
ബുദ്ധ പാതയിലേക്ക് ആത്മഘോഷയാത്ര ചെയ്യിപ്പിച്ചത്?

രാക്ഷസാധിപതികളുടെ
ബഹളങ്ങൾക്കു മുന്നിൽ
ചെവി പൊട്ടിപ്പോവാതെയിരുന്ന
താങ്കൾ എത്രയെത്ര ജനതകളെയാണ്
അഗ്നിപർവ്വതങ്ങൾക്കപ്പുറത്തേക്ക്
കാൽപ്പൊള്ളലുകളേൽക്കാതെ വഴി നടത്തിച്ചത്?

ചരിത്രമേ പറയൂ
താൻ പോരിമയുടെ
കപ്പലിലേറി, ഊരിപ്പിടിച്ച വാക്കുകളുമായി
എത്രയെത്ര കലികാല
ചക്രവർത്തിമാരാണ് അന്ന്
താങ്കളുടെ മുന്നിലൂടെ പോയത്...?

അവരിൽ ആർക്കൊക്കെയാണ്
താങ്കൾ
വിരൽതുമ്പ് കൊണ്ട് ചൂണ്ടിയെന്ന പോലെ
ഉള്ളിലെ ശാന്തമൗനതയുടെ തടാകം
കാണിച്ചു കൊടുത്തത്?


Related Articles