ചാറൽ

Poem

ചാറൽ


ഒരിക്കലീമലയിൽ
അവളും ഞാനും കൂടി
സ്‌കൂളീന്ന് ടൂറ് വന്നിട്ടുണ്ട്

ബാക്കിയെല്ലാരിൽ നിന്നും
തെന്നിമാറി തോളത്തു കൈയ്യിട്ട് നടന്ന്
ദാണ്ടക്കാണും പാറേടങ്ങേപ്പുറത്ത്
ചാരി നിന്നുമ്മവെച്ചിട്ടുണ്ട്

പെട്ടെന്ന് പെയ്‌തൊരു മഴ മുഴുവൻ
ദോ ലവിടെനിന്ന ഒരേഴിലംപാലച്ചോട്ടിൽ
കെട്ടിപ്പിടിച്ചു നിന്ന് നനഞ്ഞിട്ടുണ്ട്

എങ്ങൂന്നോ അവളുടെ
ബാഗിലന്ന് മറന്ന് കിടന്ന
ഉണങ്ങിത്തുടങ്ങിയൊരു ചെമ്പരത്തിക്കമ്പ്
ആ പാറയുടെ ആ മറവുപുറത്ത്
ചാറ്റമഴയിൽ കുത്തിയിരുന്ന്
ഒന്നിച്ചൊരു കുഴിയെടുത്ത്
ആദ്യ ഉമ്മയുടെ ഓർമ്മക്കെന്ന്
പറഞ്ഞു ചിരിച്ച്
ചുമ്മാ നട്ടുവെച്ചിട്ട് തിരിച്ചു പോയി


Related Articles