പൂച്ച

Poem

പൂച്ച



പൂച്ച ഒരു മൃഗമല്ല
സ്‌നേഹത്തിനു
നാല് കാലു വെച്ചാൽ പൂച്ചയായി.
കൊരണ നോവിക്കാതെ മാന്തും
തീൻമേശയിൽ തുള്ളിക്കയറിയെന്നിരിക്കും
സഹിക്കില്ല ഒറ്റക്കുള്ള തീറ്റി
ഒപ്പമിരുന്നുണ്ണാനുള്ള കൊതിയാണ് പൂച്ച.

ഉണ്ണുമ്പോൾ ഉന്മാദംകൊണ്ട് മുടിനാര് വീഴും
ജാഗ്രത്താണ് പൂച്ച
മണത്ത് മൂക്കിൽ നിന്ന് ഇള വീഴും
പ്രണയത്തിന്റെ ഉഗ്രസീമ.

ആട്ടിയോടിച്ചാലും തിരിച്ചുവരും
കെറുവിച്ചാൽ ദൂരെയിരുന്നു
ഇടതും വലതും കൈ
മുഖത്തും മേനിയിലും തഴുകും
ഒറ്റക്കായാലും ഓർക്കുമെന്നത്രെ; പൂച്ച

പൂച്ച ഡോക്ടറാണ്
എങ്ങനെ വീണാലും നാല് കാലിൽ
നരിയാണു പൂച്ച
തടവിലിട്ടാൽ കാണാം

പൂച്ച കുടുംബനാഥരെ ഗൗനിക്കുന്നില്ല
ഉണ്ണാൻ നിലത്തു കൊടുത്താൽ കെറുവിക്കും
ഞാൻ പട്ടിയല്ലെന്നാണത്രെ ചിന്തന.
വാലും തലയും കളഞ്ഞ്
പുതുമത്സ്യം വെട്ടിയിട്ട് കൊടുത്താലും
കൈകളിൽ ചാടിവീഴും
ബാക്കി പിന്നാർക്കാ എന്നാണത്രെ ചോദ്യം...
പൂച്ചക്ക് മുഴുവൻതന്നെ വേണം.

പൂച്ച അതിന്റെ കണ്ണും ചെവിയും, രാത്രിക്കണ്ണ്
കണ്ണിൽ നോക്കുന്നതാണിഷ്ടം
ഒന്നനങ്ങിയാൽ ചെവി പിടിക്കും
പൂച്ച കറുത്തതാകട്ടെ വെളുത്തതാകട്ടെ
പുള്ളികളുള്ളതാകട്ടെ
എലിയോട് ഓടിച്ചാടി കളിക്കും
കളിക്കാനറിയാത്ത എലി
പൂച്ചയോട് തോൽക്കുന്നുവെന്നു മാത്രം
എലിക്കെണി ഉണ്ടാക്കിയതും പൂച്ചയല്ലല്ലോ.

മ്യാവൂ മ്യാവൂ എന്നതാണ് പാട്ട്
എപ്പോഴും ഒറ്റപ്പാട്ട്, രാഗം താളം മാറും
പിന്നെ പിയാവോ എന്നത്
മനുഷ്യരുടെ ദുരയുടെ ലോകവും.
എവിടെപ്പോയി, കാണുന്നില്ലല്ലോ അസത്തിനെ
കറുത്തതാകയാൽ കിണറ്റിലെ
ഇരുട്ടിൽ തപ്പുക തന്നെ.

In this subtly humorous and observant Malayalam poem, Kaviyoor Balan paints a vivid portrait of a domesticated cat — not as a mere pet, but as a creature of mischievousness, mystery, and quiet dominance. Through minimalistic yet sharp imagery, the poet captures the cat’s aloof elegance, its calculated movements, and its indifferent gaze that seems to silently question human superiority. Kaviyoor Balan uses the cat as a metaphor to reflect on attitude, freedom, and dignity within familiarity — showing how even the smallest creature can carry itself with the air of royalty when it knows it's worth.


Related Articles