പ്രദർശനത്തിനൊരുങ്ങിയ
ചിത്രങ്ങൾക്കെതിർവശം
മഞ്ഞുമൂടിയ
ഹൃദയവുമായി
അയാളിരിക്കുന്നു
മാനത്തേക്കുയർന്ന്
നരച്ചനിറത്തിലൊരു കുന്ന്
പൊളിഞ്ഞുവീഴാറായ വീട്
വരണ്ടുകിടക്കുന്ന പാടം
ആണിനെ ചാരിയൊരു പെണ്ണ്
അത്ഭുതങ്ങളുടെ വെയിലേറ്റ്
ചിത്രങ്ങളുടെ ശിരസ്സുകൾ
പ്രശംസയുടെ അറ്റത്ത്
നിവർന്നിരിക്കുന്നു
ആദിമമനുഷ്യന്റെ
ശൂന്യത
വലയം ചെയ്തനേരം
ഒരു
ദീർഘനിശ്വാസവുമെടുത്തയാൾ
ധ്യാനത്തിലേക്കാണ്ടുപോയി
മലയിടുക്കിലെ
തെളിനീരിൽനിന്നൊരു
കുഞ്ഞുമത്സ്യത്തെയയാൾ
തണുപ്പിനേക്കാൾ
തണുത്ത വിരലുകൾ
കൊണ്ടോമനിച്ച്
മഴവെള്ളപ്പാച്ചിലി
ലേക്കൊഴുക്കുന്നു
