ഞാൻ ടൈപ്പ് ചെയ്യുന്ന
ഓരോ അക്ഷരത്തെയും
പൂർത്തിയാക്കാൻ നോക്കുന്നു,
ബ്രൗസർ.
"ദേശ്..."
ദേശം
ദേശാടനം
ദേശാന്തരം
"അഭ..."
അഭയം
അഭയാർത്ഥി
അഭാവം
കഴ്സറിന് മുന്നിൽ
തെളിയുകയാണ്
എന്റെ തിരയലിന്റെ ഭാവികൾ.

ഞാൻ ടൈപ്പ് ചെയ്യുന്ന
ഓരോ അക്ഷരത്തെയും
പൂർത്തിയാക്കാൻ നോക്കുന്നു,
ബ്രൗസർ.
"ദേശ്..."
ദേശം
ദേശാടനം
ദേശാന്തരം
"അഭ..."
അഭയം
അഭയാർത്ഥി
അഭാവം
കഴ്സറിന് മുന്നിൽ
തെളിയുകയാണ്
എന്റെ തിരയലിന്റെ ഭാവികൾ.