ബില്ലീ ബാച്ച്ലർ

Poem

ബില്ലീ ബാച്ച്ലർ


ഒരു ബാച്ച്ലർ പൂച്ചയുടെ കഥ
കവിതയാകുന്ന നിമിഷം
അന്നം തേടി
അന്യനാട്ടിൽ വീണവരുടെ ജീവിതം
നാലുകാലിൽ നടക്കാൻ തുടങ്ങും.

മാർജാര മീശരോമം പോൽ
ഒപ്പമല്ലാത്ത ഡ്യൂട്ടിക്കാർക്കൊപ്പം
ഉണർന്നിരിക്കുന്ന വില്ലയിൽ
പൂച്ച നടത്തം പാറാവു തീർക്കും.

പെണ്ണുങ്ങളില്ലാത്ത ആൺജീവിതങ്ങൾ
പൂച്ചയിലെപ്പോഴും
ഒരു പുലിയൊതുങ്ങും കണക്കിൽ
ആണാവശ്യങ്ങളെ കുറുക്കിയൊതുക്കും.

റൂമിൽ നിന്നാരു പുറത്തിറങ്ങിയാലും
പൂച്ചയകമ്പടി ആ പുറപ്പാടിനെ
പടിക്കലോളം ആറു കാലിൽ നടത്തും.


Related Articles