പ്രവാചകൻ പഴംതിന്നുന്ന ചിത്രം
ഇന്നലെ ഞാൻ പങ്കുവെച്ചിരുന്നു
ചുണ്ടോടമർന്ന
മറ്റൊരു ചുണ്ടുപോലെ
പഴം
അവന്റെ മെലിഞ്ഞ വിരൽത്താങ്ങിൽ.
നിങ്ങൾ കണ്ടിട്ടുണ്ടാവില്ല
കേട്ടിട്ടും ഉണ്ടാവില്ല
നഗരമദ്ധ്യത്തിൽ
അവന്റെ പ്രവചനവും
പ്രസംഗവും!
നിങ്ങൾ
പഴയറേഡിയോവും തിരിച്ച്
പാടത്തിന്റെ വക്കത്ത്
പാർക്കുന്നു
പ്രവാചകൻ നിങ്ങളോടൊപ്പം
ഉണ്ടായിരുന്നു
