രണ്ടു പെണ്ണുങ്ങൾ  പ്രണയിക്കുമ്പോൾ

Poem

രണ്ടു പെണ്ണുങ്ങൾ പ്രണയിക്കുമ്പോൾ


നിന്റെ നെറ്റിയിൽചേരാത്ത
ചുവന്നപൊട്ടിനെ
പ്രണയിച്ചു തുടങ്ങിയപ്പോഴാണ്
രണ്ടു പെണ്ണുങ്ങൾ
പ്രണയിച്ചാൽ
വിരിയുന്ന
ലോകത്തെക്കുറിച്ച്
ചിന്തിച്ചു തുടങ്ങിയത്.

നമ്മുടെ ലോകം
മനോഹരമായിരിക്കുമെന്ന്
ചിന്തിച്ചു ചിന്തിച്ച് ഞാൻ
ഞങ്ങൾക്കിടയിൽ നീന്തുന്നു.

പ്രണയിച്ചു തുടങ്ങുമ്പോൾ
നമ്മളിൽ ഒരുത്തി
മറ്റവളോട്
കൊട്ടത്തോണി
ഒറ്റയ്ക്ക് തുഴയുമ്പോലൊരു
പ്രണയത്തെക്കുറിച്ച് പറയും.

മറ്റവൾ ഒരുത്തന്റെ
വിയർപ്പ്മണവും
വായ്‌നാറ്റവുമുള്ള
പ്രണയത്തിന്റെ
കഥ പറയും.


Related Articles